Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Examination

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സത്തിന് ഇഗ്‌നൊ

തി​​രു​​വ​​ന​​ന്ത​​പു​​രം: മി​​ക​​വു​​റ്റ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സം എ​​ല്ലാ​​വ​​ർ​​ക്കും പ്രാ​​പ്യ​​മാ​​ക്കു​​ന്ന സ്ഥാ​​പ​​ന​​മാ​​ണ് ഇ​​ന്ദി​​രാ ഗാ​​ന്ധി നാ​​ഷ​​ണ​​ൽ ഓ​​പ​ൺ യൂ​​ണി​​വേ​​ഴ്സി​​റ്റി (ഇ​ഗ്‌​നൊ). നാ​ക് എ++ ​അം​​ഗീ​​കാ​​ര​​മു​​ള്ള രാ​​ജ്യ​​ത്തെ ഓ​​പ​ൺ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലൊ​​ന്നാ​​ണിത്.

ക​​ല, ശാ​​സ്ത്രം, മാ​​നേ​​ജ്മെ​ന്‍റ്, കം​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് തു​​ട​​ങ്ങി വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലാ​​യി മു​ന്നൂ​റി​ല​ധി​കം പ്രോ​​ഗ്രാ​​മു​​ക​​ൾ ഇ​ഗ്‌​നൊ ന​​ൽ​​കു​​ന്നു. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​ഴ്സ് മു​​ത​​ൽ ഗ​​വേ​​ഷ​​ണ​​ത​​ല പ​​ഠ​​ന​​ങ്ങ​​ൾ​വ​​രെ വി​​ദ്യാ​​ർ​ഥി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​ക്കാം. വ​​ർ​​ഷ​​ത്തി​​ൽ ര​​ണ്ടു​​ത​​വ​​ണ അ​​ഡ്മി​​ഷ​​ൻ ല​​ഭ്യ​​മാ​​കു​​ന്ന​​തി​​നാ​​ൽ ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ർ​​ക്കും പ്ര​​വാ​​സി​​ക​​ൾ​​ക്കും സ്വ​​ന്തം സ​​മ​​യ​​ക്ര​​മ​​ത്തി​​ൽ പ​​ഠി​​ക്കാ​​ൻ ക​​ഴി​​യും.

യു​ജി​സി മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പ്ര​​കാ​​രം ഒ​​രേ​​സ​​മ​​യം ഒ​​ന്നി​​ല​​ധി​​കം കോ​​ഴ്സു​​ക​​ൾ പ​​ഠി​​ക്കാ​​നും അ​​വ​​സ​​ര​​മു​​ണ്ട്. തി​​രു​​വ​​ന​​ന്ത​​പു​​രം ഇ​ഗ്‌​നൊ റീ​​ജണ​​ൽ സെ​​ന്‍റ​​റി​​ന് കീ​​ഴി​​ലു​​ള്ള മാ​​ർ ഈ​​വാ​​നി​​യോ​​സ് കോ​​ള​ജിലെ ഇ​ഗ്‌​നൊ സ്റ്റ​​ഡി സെ​​ന്‍റ​റാണ് അ​​ക്കാ​​ദ​​മി​​ക പി​​ന്തു​​ണ​​യും സേ​​വ​​ന​​ങ്ങ​​ളും ന​​ൽ​​കു​​ന്ന പ്ര​​ധാ​​ന കേ​​ന്ദ്രം.

ജൂ​​ലൈ സെ​​ഷ​​നി​​ലേ​​ക്കു​​ള്ള അ​​ഡ്മി​​ഷ​​ൻ പു​​രോ​​ഗ​​മി​​ക്കു​​കയാണെന്നും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഇ​ഗ്‌​നൊ വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യോ സ്റ്റ​​ഡി സെ​​ന്‍റ​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക​​യോ ചെ​​യ്യാമെന്നും ഇ​ഗ്‌​നൊ സ്റ്റ​​ഡി സെ​​ന്‍റ​ർ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​സു​​ജു സി. ​​ജോ​​സ​​ഫ് അറിയിച്ചു.

Kerala

കീ​മീ​ല്‍ സ​ര്‍​ക്കാ​രി​ന് തെ​റ്റ് പ​റ്റി​യി​ട്ടി​ല്ല; ന​ട​ക്കു​ന്ന​ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​മെ​ന്ന് മ​ന്ത്രി ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: കീ​മീ​ല്‍ സ​ര്‍​ക്കാ​രി​ന് തെ​റ്റൊ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു. തെ​റ്റാ​യ രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം പ​രീ​ക്ഷ എ​ഴു​തി​യ ഭൂ​രി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളും അ​നീ​തി നേ​രി​ട്ട​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. അ​തു​കൊ​ണ്ട് എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും നീ​തി​യും തു​ല്യ​ത​യും ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള ഒ​രു ഫോ​ര്‍​മു​ല​യാ​ണ് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച​ത്.

എ​ന്നാ​ല്‍ കോ​ട​തി അ​ത് റ​ദ്ദാ​ക്കി. സം​സ്ഥാ​ന ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ല്‍ പ​ഠി​ച്ച കു​ട്ടി​ക​ള്‍​ക്ക് പ്ര​യാ​സ​മു​ണ്ടാ​യ​തി​ന് കാ​ര​ണം സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മാ​ണെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​ടു​ത്ത തീ​രു​മാ​നം കോ​ട​തി ഉ​ത്ത​ര​വ് കാ​ര​ണം ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം കീം ​ഫ​ല​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഫോർമുല നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up